ഓർമശക്തി വർധിപ്പിക്കുന്നതും തലച്ചോറിനെ മെച്ചപ്പെടുത്തുന്നതുമായ 5 ഭക്ഷണങ്ങൾ

ഓർമശക്തി വർധിപ്പിക്കുന്നതും തലച്ചോറിനെ മെച്ചപ്പെടുത്തുന്നതുമായ 5 ഭക്ഷണങ്ങൾ

നിങ്ങളുടെ ശരീരം തലച്ചോറിന്റെ നിയന്ത്രണത്തിലാണ്. അതായത് നിങ്ങളുടെ ഹൃദയമിടിപ്പും ശ്വസനവും ചിന്തയും ചലനവുമൊക്കെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടുതന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ നല്ല നിലയിൽ നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന് നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമാക്കുന്നതിലും ചിന്ത, ഏകാഗ്രത പോലോത്ത കാര്യങ്ങളെ മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്കുണ്ട്.

1. കൊഴുപ്പുള്ള മത്സ്യം

നിങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ തീരുമാനിച്ചെങ്കിൽ നിങ്ങൾക്ക് മുൻപിലുള്ള ആദ്യത്തെ ഓപ്ഷൻ കൊഴുപ്പുള്ള മത്സ്യം കഴിക്കുക എന്നതാണ്.

ഇത്തരം മത്സ്യങ്ങളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ടായിരിക്കും.(1)

നിങ്ങളുടെ തലച്ചോറ് 60 ശതമാനവും നിർമ്മിച്ചിരിക്കുന്നത് ഫാറ്റ് ഉപയോഗിച്ചാണ്. അതിൽ തന്നെ പകുതിയോളം ഫാറ്റും ഒമേഗ-3 ഫാറ്റ് ആണ്.(2)

ഒമേഗാ-3 ഫാറ്റി ആസിഡ് പഠനത്തിനും ഓർമശക്തിക്കും വളരെ അത്യാവശ്യമാണ്.(3)

ഒമേഗാ-3 ഫാറ്റി ആസിഡ് ഉപയോഗിച്ചാണ് തലച്ചോറ് ബ്രെയിൻ സെല്ലും നെർവ് സെല്ലും നിർമിക്കുന്നത്.(4)

ഒമേഗാ-3 ഫാറ്റി ആസിഡ് പ്രായം സംബന്ധമായ പിരിമുറുക്കവും അൽഷിമേഴ്സ് രോഗവും (ഒരു തരം മറവി രോഗം) വരാനുള്ള സാധ്യത കുറയ്ക്കും.(5),(6),(7),(8)

ഒമേഗാ-3 ഫാറ്റി ആസിഡ് ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ അത് പഠന വൈകല്യത്തിനും വിഷാദരോഗത്തിനും വരെ ഇടവരുത്തും.(9),(10)

2. കാപ്പി

കാപ്പിയിൽ ഉള്ള രണ്ട് പ്രധാന ഘടകങ്ങളാണ് കഫീനും ആൻറി ഓക്സിഡൻറും ഇവ രണ്ടും നിങ്ങളുടെ തലച്ചോറിനെ മെച്ചപ്പെടുത്താൻ സഹായിക്കും.

കാപ്പിയിലുള്ള കഫീനിൻറെ ചില ഗുണങ്ങൾ നോക്കാം...

- ഉറങ്ങാൻ സഹായിക്കുന്ന അഡിനോസിൻ എന്ന കെമിക്കൽ മെസഞ്ചറിനെ തലച്ചോറിലേക്ക് കടത്തിവിടില്ല.(11),(12),(13)

- സെറോട്ടോണിൻ പോലോത്ത മാനസികനില മെച്ചപ്പെടുത്തുന്ന ന്യൂറോട്രാന്സ്മിറ്റേഴ്സിനെ ഉത്തേജിപ്പിക്കും.(14)

- ഏകാഗ്രത വർദ്ധിപ്പിക്കും.(15)

കാപ്പി കുടിച്ചാൽ പാർക്കിൻസൺസ് അൽഷിമേഴ്സ് പോലോത്ത രോഗം വരാനുള്ള സാധ്യത കുറയും.(16)

3. മഞ്ഞൾ

മഞ്ഞൾ തലച്ചോറിൻറെ പ്രവർത്തനത്തിന് പലതരത്തിലും നല്ലതാണ്.

മഞ്ഞളിലുള്ള കുർക്കുമിനിന് ബ്ലഡ്-ബ്രെയിൻ ബാരിയർ കടന്നു ബ്രെയിൻ സെല്ലിൽ നേരിട്ട് പ്രവർത്തിക്കാനുള്ള കഴിവുണ്ട്.(17)

കുർക്കുമിൻ എന്നത് ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററിയുമായ ഒരു പദാർത്ഥമാണ്.

കുർക്കുമിന്റെ ചില ഗുണങ്ങൾ നോക്കാം...

-അൽഷിമേഴ്സ് രോഗികൾക്ക് ഓർമശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.(18),(19)

- സെറോടോണിൻ, ഡോപാമിൻ പോലോത്ത ന്യൂറോട്രാൻസ്മിറ്റേഴ്സിനെ ഉത്തേജിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്തും.(20),(21)

- കുർക്കുമിൻ തലച്ചോറിലെ കോശങ്ങളെ വളരാൻ സഹായിക്കും.(22)

4. മത്തങ്ങയുടെ വിത്ത്

മത്തങ്ങയുടെ വിത്തിലുള്ള ശക്തമായ ആന്റി ഓക്സിഡന്റുകൾ തലച്ചോറിനെ ഫ്രീ റാഡിക്കൽ ഡാമേജിൽ നിന്ന് സംരക്ഷിക്കും.(23)

മത്തങ്ങയുടെ വിത്തിൽ ധാരാളം മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, കോപ്പർ അടങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.(24)

സിങ്ക് - സിങ്കിന്റെ കുറവ് അൽഷിമേഴ്സ്, പാർക്കിൻസൺസ്, വിഷാദം പോലോത്ത രോഗത്തിലേക്ക് നയിക്കും.(25),(26),(27)

മഗ്നീഷ്യം - പഠനത്തിനും ഓർമ്മശക്തിക്കും മഗ്നീഷ്യം വളരെ പ്രധാനപ്പെട്ടതാണ്. മഗ്നീഷ്യത്തിന്റെ കുറവ് വിഷാദത്തിലേക്ക് വരെ നയിക്കാം.(28),(29)

കോപ്പർ - കോപ്പറിന്റെ കുറവ് അൽഷിമേഴ്സ് രോഗത്തിലേക്ക് നയിക്കും.(30),(31)

ഇരുമ്പ് - ഇരുമ്പിന്റെ കുറവിനെ ബ്രെയിൻ ഫോഗ് എന്നാണ് അറിയപ്പെടുന്നത്. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും.(32)

5. ഓറഞ്ച്

നിങ്ങൾ ഒരു ഓറഞ്ച് കഴിക്കുന്നതിലൂടെ ഒരു ദിവസം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി മുഴുവനായും അതിലൂടെ ലഭിക്കും.(33)

മാനസിക തകർച്ചയെ തടയുന്നു എന്നതുകൊണ്ടുതന്നെ വിറ്റാമിൻ സി തലച്ചോറിൻറെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.(34)

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണം ആവശ്യത്തിന് കഴിച്ചാൽ അത് പ്രായം സംബന്ധമായ മാനസിക പ്രശ്നങ്ങളും അൽഷിമേഴ്സ് രോഗവും വരാനുള്ള സാധ്യത ഇല്ലാതാക്കും.(35)

അതുപോലെതന്നെ വിറ്റാമിൻ സി ഒരു ശക്തമായ ആന്റി ഓക്സിഡൻറ് കൂടിയാണ് അത് ബ്രെയിൻ സെല്ലിനെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കൽസിനെ തുരത്താൻ സഹായിക്കും.


 

Post a Comment

Previous Post Next Post