വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ പ്രയോജനങ്ങളും

 
Photo by Nigel Msipa on Unsplash

എന്താണ് വെള്ളം?

രണ്ട് ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ചേർന്നാണ് വെള്ളം രൂപപ്പെടുന്നത്.

മനുഷ്യ ശരീരത്തിന്റെ 60 ശതമാനത്തോളവും വെള്ളമാണ്.

ഭക്ഷണമില്ലാതെ നിങ്ങൾക്ക് ആഴ്ചകളോളം നിൽക്കാൻ കഴിഞ്ഞെന്നു വരാം എന്നാൽ വെള്ളമില്ലാതെ മൂന്ന് മുതൽ നാലു ദിവസം വരെ മാത്രമേ നിങ്ങൾക്ക് ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂ.

മനുഷ്യശരീരത്തിലെ എല്ലില് പോലും 31 ശതമാനവും വെള്ളമാണ്.

ആൽക്കലൈൻ ജലം
വെള്ളം അൽപനേരം വായിൽ വെച്ചശേഷം പതിയെ ഇറക്കിയാൽ വെള്ളം ഉമിനീർ ഗ്രന്ഥിയുമായി ചേർന്ന് ആൽക്കലൈൻ ജലമായി മാറും. ഇത് വയറ്റിലെ ആസിഡ് നില കൃത്യമായി നിലനിർത്താൻ സഹായിക്കും

എന്ത് കൊണ്ട് വെള്ളം?

മധുരപാനീയങ്ങൾ ശരീരഭാരം അമിതമായി വർധിക്കാനും അതുവഴി പ്രമേഹം (Diabetes) വരുത്താനും ഇടവരുത്തും.

കഫീൻ, ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ ക്ഷീണവും മയക്കവും തോന്നിപ്പിക്കും.

വെള്ളത്തിന് ഒരു ദൂഷ്യഫലങ്ങളും ഇല്ലാത്തതിനാൽ തന്നെ വെള്ളമാണ് ഏറ്റവും നല്ല ചോയ്സ്.

ഒരു ദിവസം എത്ര വെള്ളം ആവശ്യമാണ്?

വെള്ളത്തിന്റെ ആവശ്യകത സാഹചര്യങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും.

വ്യായാമം ചെയ്യൽ കൊണ്ടും ചൂട് ഏൽക്കൽ കൊണ്ടും വിയർപ്പ് അമിതമായി പുറത്തു പോയാൽ കൂടുതൽ വെള്ളം കുടിക്കേണ്ടി വരും.

സാധാരണ മനുഷ്യന്, ശരാശരി ഏറ്റവും കുറഞ്ഞത് ആറ് മുതൽ എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

മൂത്രത്തിന്റെ നിറവും ജലാംശവും

മൂത്രത്തിൻ്റെ നിറം കടും മഞ്ഞയാണെങ്കിൽ അത് ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഇല്ലെന്നതിൻ്റെ സൂചനയാണ്.
‌നേരിയ മഞ്ഞ നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ ശരീരത്തില്‍ ആരോഗ്യകരമായ രീതിയില്‍ ജലം ഉണ്ടെന്ന് പറയാം.
‌വളരെ തെളിഞ്ഞ മൂത്രം അമിത വെള്ളംകുടിയുടെ ലക്ഷണമാണ്.

എപ്പോഴാണ് വെള്ളം കുടിക്കേണ്ടത്?

വെറും വയറ്റിൽ വെള്ളം കുടിക്കൽ ഏറ്റവും നല്ലതാണ്.വെറും വയറ്റിൽ രണ്ടു മുതൽ മൂന്നു ഗ്ലാസ് വെള്ളം വരെ കുടിക്കാം.തണുത്ത വെള്ളത്തേക്കാൾ വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കലാണ് നല്ലത്.

വ്യായാമം ചെയ്യുന്നതിന് മുമ്പും ശേഷവും വെള്ളം കുടിക്കൽ നല്ലതാണ്.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അല്പം വെള്ളം കുടിക്കൽ നല്ലതാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

​ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അമിതമായി വെള്ളം കുടിച്ചാൽ അത് വിശപ്പില്ലായ്മക്കും പോഷക ദൗർബല്യത്തിനും ഇടവരുത്തും

വെള്ളം കുടിച്ചാലുള്ള പ്രയോജനങ്ങൾ

കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കും

ദഹന പ്രക്രിയയിൽ സഹായിക്കും

മലബന്ധത്തെ ചെറുക്കും

രക്തസമ്മർദ്ദം (Blood Pressure) സാധാരണഗതിയിൽ ആക്കും

വിഷാംശങ്ങളെ പുറന്തള്ളും

ശരീരതാപനില നിയന്ത്രിക്കും

വെള്ളം അമിതമായി കുടിക്കുന്നതുമൂലം ശരീരത്തിലെ ഇലക്ട്രോലൈറ്റുകൾ മൂത്രത്തിലൂടെ നഷ്ടപ്പെടും. ശരീരത്തിന് വേണ്ട ഇത്തരം ഘടകങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ. ഗുരുതരമായാൽ ഇത് മരണത്തിലേക്ക് വരെ എത്തിക്കും.

Post a Comment

Previous Post Next Post