രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന 5 ഭക്ഷണങ്ങൾ

രോഗപ്രതിരോധശേഷി, നിങ്ങളുടെ ശരീരത്തിന് രോഗാണുക്കൾക്കെതിരെ പോരാടാൻ കഴിയുന്ന ശേഷിയാണ്. ചില ഭക്ഷണങ്ങൾ കഴിക്കലോടെ നിങ്ങൾക്ക് നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും.

1. സിട്രസ് ഫ്രൂട്ട്

നമ്മളിൽ പലരും പനി വന്നാൽ വിറ്റമിൻ-സി തേടിപ്പോവാറാണ് പതിവ്. കാരണം വിറ്റമിൻ-സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ സഹായകരമാണ്.

ഓറഞ്ചും നാരങ്ങയും സിട്രസ് ഫ്രൂട്ടിൻ്റെ ഗണത്തിൽ പെട്ടതാണ്.

നിങ്ങളുടെ ശരീരം വിറ്റമിൻ-സി ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ചെയ്യാത്തതുകൊണ്ട് ആരോഗ്യകരമായ ജീവിതത്തിന് വിറ്റമിൻ-സി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഒരു ദിവസം സാധാരണ മനുഷ്യന് ആവശ്യമായ വിറ്റമിൻ-സി(1)

  • സ്ത്രീകൾക്ക് - 75mg
  • പുരുഷന്മാർക്ക് - 90mg

2. മഞ്ഞൾ

മഞ്ഞൾ എന്നത് കറികളിൽ ഒക്കെ ഉൾപ്പെടുത്തുന്ന ഒരു ചേരുവയാണ്.

വളരെ കാലങ്ങളായി മഞ്ഞൾ ആൻ്റി ഇൻഫ്ലമേറ്ററിയായി ഉപയോഗിച്ചുവരുന്നുണ്ട്.

പഠനങ്ങൾ തെളിയിക്കുന്നത് മഞ്ഞളിൻ്റെ മഞ്ഞ നിറത്തിന് കാരണമായ കുർകുമിന് വ്യായാമം മൂലമുള്ള പേശികളിലെ ക്ഷതം കുറക്കാൻ പറ്റും എന്നാണ്.(2)

അതുപോലെതന്നെ കുർകുമിന് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വൈറസുകൾക്കെതിരെ പോരാടാനുമുള്ള കഴിവുണ്ട്.

3. പപ്പായ

വിറ്റമിൻ-സി ധാരാളം അടങ്ങിയിട്ടുള്ള മറ്റൊരു ഫലമാണ് പപ്പായ.

നിങ്ങൾ ഒരു പപ്പായ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിൻ സി അതിലൂടെ ലഭിക്കും.(3)

അതുപോലെതന്നെ പപ്പായയിൽ പപ്പായിൻ എന്ന ദഹന എൻസൈം ഉണ്ട്. ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി പ്രോപ്പർട്ടിയുണ്ട്.

പപ്പായയിൽ പൊട്ടാസ്യവും മഗ്നീഷ്യവും ഫൊലേറ്റും ഉണ്ട്. ഇവ ഓരോന്നും നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

4. ബദാം

ജലദോഷത്തെ പ്രതിരോധിക്കുന്നതിൽ വിറ്റമിൻ-ഇ, വിറ്റാമിൻ-സിയെക്കാൾ പിറകിലാണെങ്കിലും വിറ്റമിൻ-ഇ ആരോഗ്യകരമായ പ്രതിരോധശേഷിക്ക് വളരെ നല്ലതാണ്.

വിറ്റമിൻ-ഇ ഫാറ്റിൽ ലയിക്കുന്ന വിറ്റമിനാണ്. അതായത് വിറ്റമിൻ-ഇയുടെ പ്രവർത്തനത്തിന് ഫാറ്റ് ആവശ്യമാണ്.

ബദാമിൽ വിറ്റമിൻ-ഇയും ആരോഗ്യകരമായ ഫാറ്റും അടങ്ങിയിട്ടുണ്ട്.

ആരോഗ്യവാനായ മനുഷ്യന് ഒരു ദിവസം ഏകദേശം 15mg വിറ്റമിൻ-ഇയാണ് ആവശ്യം.(4) അരക്കപ്പ് ബദാമിൽ നിന്ന് 15mg വിറ്റമിൻ-ഇ ലഭിക്കും.(5)

5. ബ്രക്കോളി

ബ്രക്കോളി മലയാളികൾക്ക് ഏറെ സുപരിചിതനല്ല. ബ്രക്കോളിയിൽ ധാരാളം വിറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.

വിറ്റമിൻ-എ,സി,ഇ,ഫൈബർ,ആൻ്റി-ഓക്സിഡൻ്റ് ഇവകളാൽ സന്തുഷ്ടമാണ് ബ്രക്കോളി.

പച്ചക്കറികളുടെ കൂട്ടത്തിൽ ആരോഗ്യകരമായ ഗുണങ്ങൾ നൽകുന്നവരുടെ കൂട്ടത്തിൽ ബ്രക്കോളി മുമ്പന്തിയിൽ തന്നെയാണ്.

പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ബ്രക്കോളിയിലെ പോഷകങ്ങൾ നിലനിർത്താൻ ആവിയിൽ വേവിച്ച് കഴിക്കലാണ് ഏറ്റവും നല്ലത് എന്നാണ്.(6)


Post a Comment

Previous Post Next Post